കര്‍ത്താവില്‍ നിന്ന് പഠിക്കാന്‍ ഓരോ വൈദികര്‍ക്കും കഴിയണം: ബിഷപ് മനത്തോടത്ത്

0

വടക്കഞ്ചേരി: കര്‍ത്താവില്‍ നിന്ന് പഠിക്കാനും അവിടുത്തെ ഹൃദയഭാവം സ്വന്തമാക്കാനും ഓരോ വൈദികനും കഴിയണമെന്നും കൈവയ്പ് ശുശ്രൂഷ വഴി ലഭിച്ച െൈദവികവരം കൂടുതല്‍ ഉജ്ജ്വലിപ്പിക്കാന്‍ ഓരോ വൈദികര്‍ക്കും കഴിയണമെന്നും ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്.

വാല്‍ക്കുളമ്പ് സെന്റ് ആന്റണീസ് ഇടവകാംഗമായ ഫാ. സ്റ്റീഫന്‍ താഴത്തുവല്യനാലിന്റെ പൗരോഹിത്യശുശ്രൂഷയ്്ക്കിടെ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ഇടവകയില്‍ നിന്ന് 13 വര്‍ഷത്തിന് ശേഷമാണ് ഒരു പുരോഹിതന്‍ ഉണ്ടായത്. നവവൈദികന്റെ മാതാപിതാക്കളെയും ബിഷപ് അഭിനന്ദിച്ചു.