പ്രോഗ്രസ് കാർഡിനു പിന്നിൽ…

0


“കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ പ്രോഗ്രസ് കാർഡ് ലഭിച്ചു. വളരെ തൃപ്തികരം എന്നായിരുന്നു എന്നെപ്പറ്റി അധ്യാപകർ നൽകിയ റിപ്പോർട്ട്. എന്റെ മാതാപിതാക്കൾ വളരെ സന്തോഷിച്ചു. മാർക്കിന്റെ കാര്യത്തിൽ അവർ വ്യത്യസ്തമായ കാഴ്ചപ്പാട് ഉള്ളവരായിരുന്നു. ഞാൻ സന്തോഷവതിയും വിനയമുള്ളവളും ആണെങ്കിൽ എന്നെപ്പറ്റിയുള്ള പഠന റിപ്പോർട്ടുകൾ നല്ലതോ ചീത്തയോ എന്നത് അവർ കാര്യമാക്കുന്നില്ല. ബാക്കി കാര്യങ്ങളൊക്കെതാനേ ശരിയായിക്കൊള്ളുമെന്നാണ് അവരുടെ വിശ്വാസം. പക്ഷെ ഞാൻ നേരെ മറിച്ചാണ്.ഒരു മോശം വിദ്യാർത്ഥിനിയായിരിക്കാൻ എനിക്കു തീരെ ഇഷ്ടമല്ല.”

ആൻഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പിലെ വരികളാണ് ഇവ.മാതാപിതാക്കളെ ഭയപ്പെട്ടിട്ടല്ല അവൾ നന്നായി പഠിക്കാൻ തയ്യാറായത്. മോശപ്പെട്ട വിദ്യാർത്ഥിനി ആയിരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടാണ്. തന്റെ അച്ഛനും അമ്മയും മാർക്കു കുറഞ്ഞാൽ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ലെന്ന് അവൾക്ക് നന്നായറിയാം.

ഓരോ കുട്ടിയും പഠിക്കേണ്ടത് സ്വന്തം ഇഷ്ടത്തിനു വേണ്ടിയാകണം. മാതാപിതാക്കൾക്കു വേണ്ടിയും അധ്യാപകർക്കുവേണ്ടിയും ഒക്കെ ആയാൽ അത് കഷ്ടപ്പാടായി മാറും. ആൻഫ്രാങ്ക് ഇഷ്ടപ്പെട്ടാണ് പഠിച്ചത്. കാരണം, നല്ല വിദ്യാർത്ഥിനിയായിരിക്കാൻ അവൾ ആഗ്രഹിച്ചു. നിങ്ങളുടെയും ആഗ്രഹം ഇതാണോ? ആവണം. അപ്പോൾ വിജയം കൂട്ടിനു വന്നെത്തും.

ഷാജി മാലിപ്പാറ