ജീവകാരുണ്യ സംസ്‌കാരം കുടുംബത്തില്‍ നിന്നും രൂപപ്പെടണം: ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

0


കൊച്ചി: ജീവകാരുണ്യത്തിന്റെ സംസ്‌കാരം കുടുംബങ്ങളില്‍ നിന്നും രൂപപ്പെടേണ്ട ഒന്നാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ അതിരൂപതാ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടന്ന കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ തൃശൂര്‍ മേഖലാ സമിതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യത്തിന്റെ കനല്‍ എല്ലാ ഹൃദയങ്ങളിലും ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതിനെ കണ്ടറിഞ്ഞ് ജ്വലിപ്പിക്കുന്ന ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം.

ജീവനോടുള്ള സംരക്ഷണവും കരുതലുമാണ് ഏറ്റവും വലിയ ജീവകാരുണ്യപ്രവൃത്തിയെന്ന് അധ്യക്ഷപ്രസംഗത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊ-ലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശേരി പറഞ്ഞു. തൃശൂര്‍ മേഖലാ പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, സംസ്ഥാന പ്രസിഡന്റ് ശ്രീ സാബു ജോസ്, വൈസ് പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍, സെക്രട്ടറി വര്‍ഗീസ് എം. എ, ആനിമേറ്റര്‍മാരായ ജോര്‍ജ്ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, കോട്ടപ്പുറം, സുല്‍ത്താന്‍പേട്ട് എന്നീ രൂപതകളാണ് കെസിബിസി തൃശൂര്‍ മേഖലാ പ്രൊ-ലൈഫ് സമിതിയില്‍ ഉള്‍പ്പെടുന്നത്.

തുടര്‍ന്ന്, കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ തൃശൂര്‍ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: ശ്രീ ജോളി ജോസഫ് ഇടപ്പിള്ളി (ഇരിങ്ങാലക്കുട രൂപത), വൈസ് പ്രസിഡന്റ:് ബ്രിസ്റ്റോ റ്റി.ജെ (കോട്ടപ്പുറം), ജനറല്‍ സെക്രട്ടറി ശ്രീ ഷാജു തെക്കിനിയത്ത്, സെക്രട്ടറിമാര്‍: സി.സി. സൈമണ്‍ ആന്റണി (കോട്ടപ്പുറം രൂപത), മേരി അഗസ്റ്റിന്‍ (പാലക്കാട് രൂപത), ഡോ. ജോമോന്‍ (ഇരിങ്ങാലക്കുട രൂപത), ട്രഷറര്‍: ശ്രീമതി റോസിലി മാത്യു (തൃശൂര്‍ രൂപത), ആനിമേറ്റര്‍: സിസ്റ്റര്‍ എലിസബത്ത് സി.എച്ച്.എഫ് (പാലക്കാട് രൂപത). കോഡിനേറ്റര്‍മാരായി നയോമി (ടീച്ചേഴ്‌സ്), അഡ്വ. മിനി ഫ്രാന്‍സിസ് (അഡ്വക്കേറ്റ്‌സ്), ഡോ. എസ്‌തേര്‍ (ഡോക്‌ടേഴ്‌സ്), സിസ്റ്റര്‍ ജാന്‍സി മരിയ സി.എച്ച്.എഫ് (സിസ്‌റ്റേഴ്‌സ്്), ജോജു സി.സി (വലിയ കുടുംബങ്ങള്‍), ഇ.സി. ജോര്‍ജ്ജ് മാസ്റ്റര്‍ (ചാരിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.