ഓർക്കാൻ സമയമുണ്ടാവണേ

0
നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചത്‌ എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്‍െറ ദിവസങ്ങളിലും.
നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന്‌ സകലതും നശിപ്പിക്കുകയും ചെയ്‌തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞിരുന്നു.
ലോത്തിന്‍െറ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്‌തു കൊണ്ടിരുന്നു.
(ലൂക്കാ 17 : 26-28)
പൂവിൽ തേൻ കുടിച്ചുകൊണ്ടിരിക്കെ, ആന പൂവ് ചവിട്ടിയരച്ചപ്പോൾ പരലോകം പൂണ്ട വണ്ടിന്റെ കഥ മലയാളം ക്ലാസ്സിൽ പഠിച്ചത് ഓർക്കുന്നു..
നോഹയും ലോത്തും അവരുടെ വീട്ടുകാരും കൂട്ടുകാരും ഒക്കെ വലിയ തിരക്കുകളിലായിരുന്നു… ഭക്ഷണം, വസ്ത്രം, വീഞ്ഞ്, രതി, കുട്ടികൾ, കുടുംബം, പറമ്പ്, അധ്വാനം, വ്യവഹാരം… അങ്ങനെയങ്ങനെ പ്രളയം വന്നു മൂടുവോളം. .. !
എപ്പോഴും തിരക്കാണെന്നു നമ്മൾ. ഒന്നിനും നേരം തികയുന്നില്ലെന്ന് പരിദേവനങ്ങൾ..
കൂട്ടുകാരാ, ഒരു പ്രളയം  വരാനുണ്ട്.. വിളിക്കുന്ന മാത്രയിൽ എണീറ്റ് പോകേണ്ട ഒരു യാത്ര പോകാനുണ്ട്..
മരണം അങ്ങനെയാണ്, ആരോടും ഒരു സൂചന പോലും തരാതെ..
അലച്ചിലുകൾക്ക് നടുവിൽ നിന്നെയൊന്നോർക്കാനുംകൂടി എനിക്ക് പറ്റുന്നില്ലല്ലോ ദൈവമേ ! .
ശുഭദിനം .
ഫാ. അജോ രാമച്ചനാട്ട്