സ്വര്‍ഗ്ഗത്തിലേക്ക് കണ്ണും നട്ട്…

0

എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്‌തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്‍െറ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും.“(ഫിലിപ്പി 3 : 20-21)

റോമൻ പൗരൻ ആണ് പൗലോസ് എന്നുകേട്ടപ്പോൾ കാരാഗൃഹത്തിൽ ഇട്ടവർ ഭയപ്പെട്ടു എന്നു നടപടി പുസ്തകത്തിലുണ്ട് (16,38). കാരണം, ഒരാളുടെ പൗരത്വത്തിന് വിലയുണ്ട്, അത്രതന്നെ. 

നമ്മൾ സ്വർഗ്ഗത്തിന്റെ പൗരന്മാരാണെന്നു പൗലോസ് ശ്ലീഹ. നമ്മൾ യഥാർത്ഥത്തിൽ ഈ കാണുന്ന നമ്മൾ മാത്രമല്ല.. “യഥാർഥ ഞാൻ വെളുത്തുതുടുത്ത് മറ്റെവിടെയോ ആണെ”ന്നൊക്കെ നമ്മൾ കേൾക്കുന്നപോലെ.. 

ഞാൻ സ്വർഗ്ഗത്തിന്റെ പൗരൻ ആണെങ്കിൽ ഈ മണ്ണിലെ അനുഭവങ്ങൾ ഒരു പരിധി വിട്ട് എന്നെ ഉലയ്ക്കുന്നത് എന്തിനാണ്.. ?  ബോബിയച്ചൻ ഓർമ്മിപ്പിക്കുന്നുണ്ടല്ലോ, കടലിന്റെ മീതെ നടന്ന ക്രിസ്തുവിനെപോലെ അനുഭവങ്ങളുടെ കടലിനുമീതെ താണുപോകാതെ നടക്കേണ്ടവർ നമ്മൾ.. 

സ്വന്തം പൗരത്വം തിരിച്ചറിഞ്ഞു ജീവിക്കുന്നവരുണ്ട്, നമുക്കിടയിലും. ഒന്നിനാലും അമിതമായി ആകർഷിക്കപ്പെടാതെ.. ആരോടും പരിധി വിട്ട മമതകളില്ലാതെ.. 
എല്ലാറ്റിനും മീതെ സ്വർഗത്തിലേക്ക് കണ്ണും നട്ട് ജീവിക്കുന്നവരാകാൻ ദൈവാനുഗ്രഹങ്ങൾ നേര്‍ന്നുകൊണ്ട്


സ്നേഹപൂര്‍വ്വം

ഫാ. അജോ രാമച്ചനാട്ട്