സ്ക്രീന്‍ ടൈം കുറയ്ക്കൂ, ഫാമിലി ടൈം കൂട്ടൂ

0

കുട്ടികൾ പലരും പങ്കുവെക്കുന്ന സങ്കടം അവർക്കു മാതാപിതാക്കളുടെ സാമിപ്യം ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ്. മറുവശത്തു മാതാപിതാക്കളാകട്ടെ കുട്ടികളുടെ മൊബൈൽ , വീഡിയോ /കമ്പ്യൂട്ടർ ഗെയിം അഡിഷനെ കുറിച്ച് പരാതിപ്പെടുന്നു.

രണ്ടു  കൂട്ടരും പറയുന്നതിൽ കാര്യം ഇല്ലാതില്ല. സാങ്കേതിക വിദ്യയുടെ വളർച്ച നമ്മളെ അറിഞ്ഞോ അറിയാതെയോ സ്‌ക്രീനുകളിൽ തളച്ചിടുകയാണ്. അതൊരുപക്ഷെ ഓഫീസിലെ കമ്പ്യൂട്ടറോ , പേർസണൽ ലാപ്‍ടോപ്പോ, പലരുടെയും ശരീരത്തിലെ ഒരു അവയവം തന്നെയായി മാറിക്കഴിഞ്ഞ മൊബൈൽ ഫോണോ,  സ്വീകരണ  മുറിയിലെ അതികായൻ ടെലിവിഷനോ എന്തും ആകാം. 

ഈ സ്ക്രീൻ അഡിക്ഷൻ നമ്മെ ശാരീരികമായും , വൈകാരികമായും മാനസികമായും തളർത്തുന്നു. മാതാപിതാക്കളുടെയും മറ്റു മുതിർന്നവരുടെയും സ്ക്രീൻ ഉപയോഗം കണ്ടുവളരുന്ന കുട്ടികൾ സ്വാഭാവികമായും ആ മേഖലയിൽ ആകൃഷ്ടരാകുന്നതിൽ അവരെ നമുക്കെങ്ങനെ കുറ്റപ്പെടുത്താനാകും. 

അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനപ്രകാരം ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ  ടൈം ഉള്ള കുട്ടികളിൽ ചിന്താ  ശേഷിയും ഭാഷപരമായ കഴിവുകളും കുറവ് രേഖപ്പെടുത്തിയതായി കാണുന്നു. 

അതുകൊണ്ടു ഓരോരുത്തരും മൂന്ന് ചോദ്യങ്ങൾ സ്വയം  ചോദിക്കുക

 1 നിങ്ങളുടെ കുടുംബത്തിന്റെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ 

2 കുടുംബത്തിലെ സ്വാഭാവികമായ താളത്തിനു നിങ്ങളുടെ സ്ക്രീൻ ടൈം ഒരു തടസം ആണോ 

3 നിങ്ങളുടെ ഉറക്കത്തെ അതുവഴി ആരോഗ്യത്തെ സ്ക്രീൻ ഉപയോഗം എങ്ങനെയാണു ബാധിക്കുന്നത്

…. സ്ക്രീൻ ടൈം കുറച്ചു ഫാമിലി ടൈം വർധിപ്പിക്കാൻ സാധിക്കട്ടെ .

ആത്‌മ പരിശോധനയുടെ മണിക്കൂറുകൾ ആശംസിക്കുന്നു

സെമിച്ചൻ ജോസഫ് (MSW, MPhil, PhD Research Scholar in School Counseling.)   

Mob: +91 9947438515