നോട്ടവും കാഴ്ചയും

0

അവന്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്‍ഡാരത്തില്‍ നേര്‍ച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു (ലൂക്കാ 21:1,2).

നോക്കുന്നതും (looking), കാണുന്നതും (seeing) രണ്ടാണ്. ആദ്യത്തേത് പൂർണ്ണമായ താല്പര്യത്തോടും തീരുമാനത്തോടും കൂടി സംഭവിക്കുമ്പോൾ രണ്ടാമത്തേതിന് വലിയ തീരുമാനങ്ങളുടെ ആവശ്യമില്ല.

ബസ് യാത്രയിൽ സിനിമാ പോസ്റ്ററുകൾ കാണുന്നത് സ്വാഭാവികം. എന്നാൽ അതിൽ പിന്നെയും നോക്കിയിരിക്കുന്നതും തിരിഞ്ഞു നോക്കുന്നതും വ്യക്തമായ ഉദ്ദേശത്തോടു കൂടിയാണ്.

1. നമ്മുടെ ചുറ്റുമുള്ളവരിലെ നന്മകൾ കാണാൻ നമ്മൾ നോക്കിയേ മതിയാകൂ. നന്മ കാണണം എന്ന ആഗ്രഹത്തോടെ നോക്കിയാൽ മാത്രമേ അത് സംഭവിക്കൂ.

2. കാണാൻ സാധ്യമായിരുന്ന/ഇനിയും സാധിക്കുന്ന എത്രയോ നന്മകളാണ് ഇന്നും നമ്മുടെ ചുറ്റിലുമുള്ളത്? നീ ഇതുവരെ അവ കണ്ടിട്ടില്ലെങ്കിൽ നോക്കിയില്ല എന്നതാണ് കാരണം.

3. നന്മകൾ ഹൃദയത്തിൽ നിറയുമ്പോൾ ചുറ്റിലും അത് വേഗം കണ്ടെത്താനാകും. ഹൃദയത്തിലില്ലാത്ത നന്മകൾ പുറമെ കണ്ടെത്തുക ദുർഗ്രഹം.

Fr Peter Gilligan