സീരിയലുകള്‍ കുട്ടികളില്‍ ഏല്പിക്കുന്ന ആഘാതങ്ങള്‍

0

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരിശീലന പരിപാടി യുടെ ഭാഗമായാണ് ആ സർക്കാർ വിദ്യാലയത്തിൽ എത്തിയത്. 62 കുട്ടികള്‍ ആണ് അവിടെയുണ്ടായിരുന്നത്. കേരളത്തിലെ പ്രമുഖ സ്വകാര്യ ചാനൽ പ്രൈം ടൈമിൽ സംപ്രേഷണം ചെയ്യുന്ന മൂന്നു സീരിയലുകളെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അത്ഭുതപ്പെടുത്തിയ കാര്യം അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം കുട്ടികള്‍ക്ക് സുപരിചിതമായിരുന്നു എന്നതായിരുന്നു.

ആ മൂന്നു സീരിയലുകളിൽ ഏതെങ്കിലും മുടങ്ങാതെ കാണുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ധ്യാപകരെയും പരിശീലകനെയും അതിശയപ്പെടുത്തി 41 പേരാണ് കൈപൊക്കിയത് .

ഇതിലെന്താണ് ഇത്ര കുഴപ്പം എന്നു ചിലർക്കെങ്കിലും തോന്നിയേക്കാം. ഇനി പറയാനുള്ളത് അവരോടാണ്. കുട്ടികളുടെ പഠന നിലവാരത്തെ/സമയത്തെ  ദോഷകരമായി ഈ പ്രൈം ടൈം സീരിയലുകൾ ബാധിക്കുന്നുണ്ട് എന്നാണ്. മാത്രവുമല്ല വളർച്ചയുടെ അതി നിർണായക പ്രായത്തിൽ, യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത, ടെലിവിഷൻ സീരിയലുകൾ തീർക്കുന്ന ഭ്രമലോകം നമ്മുടെ കൗമാരക്കാരുടെ  ചിന്തകളിൽ,മാനസിക ഘടനകളിൽ കനത്ത ആഘാതം  വളരെ വലുതായിരിക്കുകയും ചെയ്യും

മാതാപിതാക്കളും വല്യപ്പന്മാരും വല്യമ്മച്ചിമാരും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.  ശിഥിലമായ കുടുംബ ബന്ധങ്ങളും അമ്മായിയമ്മ മരുമകൾ സംഘര്‍ഷവും സാമാന്യ  യുക്തിക്കു നിരക്കാത്ത കഥാ സന്ദർഭങ്ങളും ചേർന്നു സ്രഷ്ടിക്കുന്ന കാൽ പ്പനിക ലോകം അവരുടെ കുടുംബ /ജീവിത സങ്കൽപ്പങ്ങളെ മാത്രമല്ല കാഴ്ചപ്പാടുകളെയും വികലമാക്കുന്നു.   തുടക്കത്തിൽ സൂചിപ്പിച്ചകുട്ടികളുമായി വിശദമായി സംസാരിച്ചപ്പോൾ മനസ്സിലായ വസ്തുത അവരാരും തന്നെ സീരിയലുകൾ ആഗ്രഹിച്ചു കാണുന്നതല്ല. അവർക്ക് മുന്നിൽ വേറെ ഓപ്ഷനുകൾ ഇല്ലായിരുന്നു എന്നതാണ് വാസ്തവം.

പ്രിയ മാതാപിതാക്കളേ, മുത്തശ്ശി മുത്തച്ഛൻ മാരേ ,കുഞ്ഞുങ്ങളുടെ നമ്മയെ കരുതി പലതും ഉപേക്ഷിക്കുന്നവരും നിരവധി ത്യാഗങ്ങൾ സഹിക്കുന്നവരുമായ നിങ്ങൾ . നിങ്ങൾക്കേറ്റവും ഇഷ്ട്ടപ്പെട്ട ഈ “സായാഹ്ന സീരിയൽ” വേളകൾ ഒന്നു പുനഃ ക്രമീകരണം നടത്തി യാൽ അതായിരിക്കും ഈ തലമുറയോട് ചെയ്യുന്ന നീതിയും മക്കളോട് കാണിക്കുന്ന സ്നേഹവും.

                  സെമിച്ചൻ ജോസഫ്‌       (MSW,M.Phil doing PhD research in school counseling)