സൈലന്റ് നൈറ്റ് ഹോളിനൈറ്റിന് പ്രായം 200

0

 ആ കരോള്‍ഗാനം കേട്ടിട്ടില്ലാത്തവര്‍ അല്ലെങ്കില്‍ രണ്ടുവരിയെങ്കിലും മൂളാത്തവര്‍ കുറവായിരിക്കും. അതെത്ര പ്രസിദ്ധമായ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന കരോള്‍ ഗാനം. ആ ഗാനം രചിക്കപ്പെട്ടിട്ട് 200 വര്‍ഷം പൂര്‍ത്തിയാകുന്നു. 1818 ഡിസംബര്‍ 24 ന്  ആണ് ഈ ഗാനം ആദ്യമായി പാടിയത്. ഫാ. ജോസഫ് മൊഹ് ര്‍ എന്ന വൈദികനായിരുന്നു ഗാനരചയിതാവ്. ജര്‍മ്മനിയിലെ സെന്റ് നിക്കോളാസ് പള്ളിയിലെ വൈദികനായിരുന്നു ഇദ്ദേഹം. സ്വഭാവികമായും അതേ ദേവാലയത്തില്‍ തന്നെയാണ് ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടതും. ഫ്രാന്‍സ് സേവര്‍ ഗ്രൂബര്‍ ആയിരുന്നു സംഗീതജ്ഞന്‍. ജര്‍മ്മന്‍ ഭാഷയില്‍ വിരചിതമായ ഈ ഗാനത്തിന് ഇന്നത്തെ പ്രസിദ്ധി നേടിക്കൊടുത്തത് ഫാ.ജോണ്‍ ഫ്രീമാന്‍ യംഗായിരുന്നു.കാരണം ജര്‍മ്മന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ഈ ഗാനത്തെ പരിഭാഷപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അതോടെ ജര്‍മ്മനിയുടെ അതിരുകള്‍ ഭേദിച്ച് ഈ ഗാനം പ്രസിദ്ധമായി.