സഭയുടെ ദൈനംദിന  കാര്യനിർവാഹക സമിതിയാണ് കൂരിയ: മാര്‍ ആലഞ്ചേരി

0
കൊച്ചി : സഭയുടെ ദൈനംദിന  കാര്യനിർവാഹക സമിതിയാണ് കൂരിയും അതിലെ വിവിധ കാര്യാലയങ്ങളും എന്നും ഓരോ കാര്യാലയത്തിന് പ്രവർത്തനങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്നും  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാർ സഭയുടെ കീഴിലുള്ള വിവിധ കാര്യാലയങ്ങളുടെ സമ്മേളനം കാക്കനാട് മൗണ്ട് സെൻറ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂരിയ ബിഷപ്പ് മാർ സെബാസ്റ്യൻ വാണിയ പുരയ്ക്കലിന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൂരിയ വൈസ് ചാൻസിലർ ഫിനാൻസ് ഓഫീസർ വിവിധ കാര്യാലയങ്ങളുടെ സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ഓഫീസ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
നാൽപതോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ കാര്യാലയങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സഹായകമായ ചർച്ചകൾ നടന്നു. മാർ സെബാസ്റ്റ്യൻ വാണിയാപുരക്കലിന്റെ  സമാപന സന്ദേശത്തോടെ സമ്മേളനം സമാപിച്ചു.