മോണ്‍. ജോര്‍ജ് ഓലിയപ്പുറം വൈദികരത്‌നം, പ്രഫ. മാത്യു ഉലകംതറ സഭാതാരം

0


കൊച്ചി: സഭയ്ക്കും സമൂഹത്തിനും വിവിധ മേഖലകളില്‍ നല്കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സീറോ മലബാര്‍സ ഭയുടെ വൈദികരത്‌നം അവാര്‍ഡ് മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിനും സഭാതാരം പുരസ്‌ക്കാരം പ്രഫ. മാത്യു ഉലകം തറയ്ക്കും.

ഇന്നലെ സമാപിച്ച സീറോ മലബാര്‍ സഭാ സിനഡിലാണ് ഈ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സീറോ മലബാര്‍ സഭാദിനമായ ജൂലൈ മൂന്നിന് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.