കാണപ്പെടുന്ന ദൈവങ്ങള്‍

0


ഒരിക്കൽ രാജാവ് തന്റെ സദസ്സിലെ മന്ത്രിമാരോട് ആരാഞ്ഞു:  ഈ രാജ്യത്തെ ബലപെടുത്തുവാൻ സഹായിക്കുന്നത് ആരാണ്? എന്റെ സാമ്രാജ്യം കെട്ടിപടുക്കുന്നത് ആരാണ്? ഉടനെ മന്ത്രിമാരിൽ ഒരാൾ പറഞ്ഞു . അത് മറ്റാരുമല്ല വൈദ്യനാണ് . അദ്ദേഹമാണ് നമ്മെ രോഗത്തിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിച്ചു കൊണ്ടിരിക്കുന്നത്. രാജാവ് മറുപടി നൽകി.

  എങ്കിൽ അദ്ദേഹത്തെ വിളിച്ചു കൊണ്ടു വരുക എനിക്ക് അദ്ദേഹത്തെ ആദരിക്കണം. ഉടനെ മറ്റൊരു മന്ത്രി വിളിച്ചു പറഞ്ഞു.. വൈദ്യനല്ല കെട്ടിട നിർമ്മാണ ഉദ്യോഗസ്ഥനാണ്. അദ്ദേഹമാണ് നമ്മുടെ രാജ്യത്തെ പണിതുയർത്തുന്നത്.  മറ്റൊരു മന്ത്രി എഴുന്നേറ്റു പറഞ്ഞു  നിർമ്മാണ ഉദ്യോഗസ്ഥനല്ല സൈന്യാധിപനാണ് നമ്മുടെ രാജ്യത്തെ ബലപ്പെടുത്തുന്നത്. രാജാവ് ഉടനെ കല്പനയിറക്കി. ഈ പറഞ്ഞ എല്ലാവരെയും വിളിച്ചു കൊണ്ടു വരുക.

എല്ലാവരും കൊട്ടാരത്തിലേക്ക് വന്നു ഒപ്പം മന്ത്രിയുടെ കൂടെ ഒരു വ്യദ്ധയും. വൃദ്ധയെ കണ്ട ഉടനെ വൈദ്യൻ തുടങ്ങി സൈന്യാധിപൻ വരെ എഴുന്നേൽക്കുവാൻ തുടങ്ങി. രാജ സദസ്സ് ഒന്നടങ്കം എഴുന്നേൽക്കുന്നത് കണ്ടപ്പോൾ രാജാവും എഴുന്നേറ്റു.. അടുത്തു നിന്ന മന്ത്രിയോട് രാജാവ് ആരാഞ്ഞു… ആരാണ് ആ വൃദ്ധ ? മന്ത്രി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഇത് ഞങ്ങൾക്കെല്ലാം വിദ്യ പകർന്നു നൽകി ഞങ്ങളെ ഞങ്ങളാക്കി തീർത്ത ഞങ്ങളുടെ അധ്യാപികയാണ്.

അദ്ധ്യാപകരാണ് ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നത്. നമ്മളെ നമ്മളാക്കി തീർത്തത് ഒരോ അദ്ധ്യാപകരുമാണ്. മൂല്യങ്ങൾ നഷ്ടപ്പെട്ട ലോകത്തിന് പിന്നാലെ പായുന്ന യുവ ജനങ്ങളോട് ഓർമ്മപെടുത്തുവാനുള്ളത് ഒരു ഭാരതീയ സൂക്തമാണ്.  മാതാ പിതാ ഗുരു ദൈവം.

ദൈവത്തിനൊപ്പം തന്നെ ഗുരുക്കന്മാരും. കാണപ്പെടുന്ന ദൈവങ്ങളാണ് അദ്ധ്യാപകർ. വിദ്യയെന്ന ദൈവിക വെളിച്ചം പകർന്നു നൽകുന്ന ഗുരുക്കന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാം. അങ്ങനെ നഷ്ടപ്പെട്ടു പോയ ചില നല്ല മൂല്യങ്ങളെ നമ്മുക്ക് തരിച്ചറിയാം. അവയെ വീണ്ടും കണ്ടെത്താം.

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ