വത്തിക്കാനിലെ ക്രിസ്മസ് കണ്‍സേര്‍ട്ട് ഇറാക്കിലെയും ഉഗാണ്ടയിലെയും അഭയാര്‍ത്ഥികളെ സഹായിക്കാന്‍

0

വത്തിക്കാന്‍ സിറ്റി: ഇത്തവണത്തെ വത്തിക്കാനിലെ ക്രിസ്മസ് കണ്‍സേര്‍ട്ടിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ഉഗാണ്ടയിലെയും ഇറാക്കിലെയും അഭയാര്‍ത്ഥികളെ സഹായിക്കാനുള്ള ധനശേഖരണാര്‍ത്ഥമാണ് ക്രിസ്മസ് കണ്‍സേര്‍ട്ട് സംഘടിപ്പിക്കുന്നത്.അഭയാര്‍ത്ഥികളിലെ യുവജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടിയാണ് ധനം വിനിയോഗിക്കുന്നത്. ക്രിസ്മസ് എല്ലായ്‌പ്പോഴും പുതുതാണ്. അത് വിശ്വാസത്തില്‍ പുനര്‍ജനിക്കാന്‍ വേണ്ടിയാണ് നമ്മെ ക്ഷണിക്കുന്നത്. പ്രത്യാശയിലേക്കും ഉപവിയിലേക്കുമുള്ള തുറവിയാണ്. ക്ലമന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇന്ന് നമ്മുടെ കാലത്ത് ഒരുപാട് സ്ത്രീപുരുഷന്മാരും കുട്ടികളും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി വിവിധ സ്ഥലങ്ങളില്‍ കഴിയുന്നു. സാമൂഹ്യാനീതിയുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഫലമാണ് ഇതെല്ലാം. ഇവരെ പ്രത്യേകമായി നാം സഹായിക്കേണ്ടിയിരിക്കുന്നു. പാപ്പ പറഞ്ഞു. ഇറാക്കിലെയും ഉഗാണ്ടയിലെയും അഭയാര്‍ത്ഥികളെ സഹായിച്ചുകൊണ്ടിരിക്കുന്ന രണ്ട് പേപ്പല്‍ ചാരിറ്റികള്‍ക്കുള്ള നന്ദിയും പാപ്പ സമ്മേളനത്തില്‍ അറിയിച്ചു.