പതിവിന് വിപരീതമായി അന്ന് അദ്ധ്യാപകന് കൈയില്‍ ഒരു തടിക്കഷ്ണവുമായി ക്ലാസിലേക്ക് വന്നുകയറിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അന്പരന്നു. എന്തിനായിരിക്കും ഇദ്ദേഹം തടിക്കഷ്ണവുമായി വന്നത്?
വിദ്യാര്‍ത്ഥികളുടെ മുഖത്തേക്ക് നോക്കി അദ്ദേഹം ചോദിച്ചു- ഈ തടികഷ്ണത്തില്‍ നിങ്ങള്‍ എന്ത് കാണുന്നു..? ക്ലാസ്സില്‍ അല്പസമയം നിശബ്ദത പടര്‍ന്നു. ആ നിശബ്ദത ഹനിച്ചു കൊണ്ട് എറ്റവും പുറകിലിരുന്ന ഒരു വിദ്യാര്‍ത്ഥി ഉത്തരം നല്കി. സാര്‍ ഞാനിതില്‍ വ്യത്യസ്തത കാണുന്നു..
അദ്ദേഹം തടികക്ഷണം അവന് നല്കി.നാളെ വരുമ്പോള്‍ ഇതിലെന്താണ് വ്യത്യസ്തതയുള്ളതെന്ന് നീ വ്യക്തമാക്കണം. അവന് സമ്മതഭാവത്തില്‍ തല കുലുക്കി.
പിറ്റേന്ന് രാവിലെ അവന് അദ്ധ്യാപകന്റെ കയ്യിലേക്ക് നല്‍കിയത് മനോഹരമായ ഒരു വാദ്യ ഉപകരണമായിരുന്നു.വിദ്യാര്‍ത്ഥി കള്‍ എല്ലാം കൈകളടിച്ച് അവന് പ്രോത്സാഹനം നല്കി.അവന് അന്ന് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു .നിറകണ്ണുകളുമായി നിന്ന അവന്റെ പുറത്തു തട്ടി അദ്ധ്യാപകന് പറഞ്ഞു- നിന്റെ മൂല്യവും ചെറുതല്ല. ഏതിലും സാധ്യതകള്‍ കണ്ടെത്തുന്നവനാണ് വലിയവനാകുന്നത്.
ഇന്ന് യുവാക്കള്‍ നേരിടുന്ന എറ്റവും വലിയ പ്രശനം സ്വയം മൂല്യം കണ്ടെത്താനോ സാധ്യതകള്‍ കണ്ടെത്താനോ കഴിയാതെ പോകുന്നു എന്നതാണ്.. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം മാര്‍ക്കുകളില്‍ മാത്രം വിദ്യാര്‍ത്ഥികളുടെ മുല്യം അളക്കുമ്പോള്‍ അവരില്‍ അടിച്ചമര്‍ത്തപ്പെടുന്നത് മൂല്യങ്ങളും താലന്തുകളുമാണ്.. ഒരു ഉദ്യാനത്തിലെ വ്യത്യസ്തമായ പൂക്കളാണ് ഒരോ യുവതി യുവാക്കന്മാരും. വ്യത്യസ്തമായ പൂക്കള്‍ കൊണ്ട് ഉദ്യാനം നിറയണമെങ്കില്‍ ളള്ളിലെ തനിമ പുറത്തുകൊണ്ടുവരുവാനും അവയെ പ്രോഝാഹിപ്പിക്കുവാനും കഴിയണം. സാധ്യതകള്‍ കണ്ടെത്താന്കഴിയണം. ഒരു ചെടിക്ക് വെള്ളവും വളവും നല്കി പരിപാലിക്കുന്നതുപോലെ പ്രോത്സാഹനത്തിന്റെയും അഭിനന്ദനങ്ങളുടെയും വെള്ളവും വളവും യുവത്വമാകുന്ന വളക്കുറുള്ള മണ്ണില്‍ പതിയുമ്പോള്‍ അവിടെ വ്യത്യസ്ത നിറഞ്ഞ മനോഹരമായ പൂക്കള്‍ പുഷ്പ്പിക്കുവാന്‍ തുടങ്ങും.
വിദ്യാഭ്യാസം ഒരുവന്റെ സമഗ്ര വളര്‍ച്ചയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്.വിദ്യാഭ്യാസത്തിലൂ ടെ സ്വയം മൂല്യം കണ്ടെത്തുന്ന ഒരോ യുവതി യുവാക്കന്മാരും നാളെകളില്‍ മായിക്കാന്‍ സാധിക്കാത്ത നാഴികകല്ലുകള്‍ സമൂഹത്തിന്റെ ഉന്ന മനത്തിനായി നല്‍കും എന്ന് ഉറപ്പാണ്.
എല്ലാവരും ബുദ്ധിമാന്മാരാണ് എന്നാല്‍ നിങ്ങള്‍ ഒരു മത്സ്യത്തെ മരത്തില്‍ കയറുവാനുള്ള കഴിവുമായി തുലനം ചെയ്യുമ്പോള്‍ അതിന്റെ ജീവിതം മുഴുവന്‍ ആ മത്സ്യം താന്‍ കഴിവില്ലാത്തവനെന്ന മട്ടില്‍ ജീവിച്ചു തീര്‍ക്കും.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റെന്‍
ലിബിന് ജോ ഉടയാന്‍കുഴിമണ്ണില്‍