പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ.സാമുവല്‍ രായന്‍ അന്തരിച്ചു

0

പ്രമുഖ ദൈവശാസ്ത്രജ്ഞനും ഈശോസഭാംഗവുമായ ഫാ. സാമുവല്‍രായന്‍ അന്തരിച്ചു. 98 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു മരണം.

കൊല്ലം ജില്ലയിലെ കുമ്പളത്ത് 1920 ജൂലൈ 23 ന് ആയിരുന്നു ജനനം. 1955 ല്‍ ഈശോസഭയില്‍ ചേര്‍ന്നു. സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദമുള്ള ഇദ്ദേഹം ലിബറേഷന്‍ തിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവഗാഹമുള്ള വ്യക്തിയായിരുന്നു. ന്യൂഡല്‍ഹി വിദ്യാ ജ്യോതിയില്‍ പ്രഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. സാമുവല്‍ രായന്റെ 94 ാം ജന്മദിനത്തോട് അനുബന്ധിച്ച് ആദരസൂചകമായി 2014 ഡിസംബറില്‍ കോഴിക്കോട് ദൈവശാസ്ത്രജ്ഞന്മാരുടെ നാലുദിവസം നീളുന്ന സമ്മേളനം സംഘടിപ്പിച്ചിരുന്നു.