വത്തിക്കാന്‍ സിറ്റി: യഥാര്‍ത്ഥ സ്നേഹത്തിന്റെ ഉദാഹരണമായി ക്രിസ്തീയ വിവാഹങ്ങള്‍ ലോകത്തിന് സമ്മാനിക്കുന്നത് ഐക്യവും വിശ്വസ്തതയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ റോട്ടയുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസ്തതയും ഐക്യവുമാണ് കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെയും കാനോനികമായ വിവാഹനിയമത്തിന്റെയും ആണിക്കല്ല്. പല ദമ്പതികളും ദൈവത്തിന്റെ പ്രതീകങ്ങളെ വിവാഹത്തിലൂടെ പ്രതിബിംബിപ്പിക്കുന്നവരുമാണ്. നിശ്ശബ്ദമായ ദൈവവചനപ്രഘോഷണം മറ്റുള്ളവരോട് നടത്തുന്ന ധാരാളം ക്രൈസ്തവദമ്പതിമാരുണ്ട്. മതനിരപേക്ഷത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ ആരും അത്ര തല്പരരല്ല. ഇത് പലപ്പോഴും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ പ്രതിബദ്ധം സൃഷ്ടിക്കുന്നു.
കാറ്റക്കെറ്റിക്കല്‍ സമ്മേളനം, സ്പിരിച്വല്‍ ഡയറക്ഷന്‍, ഫാമിലി ഗ്രൂപ്പ്, ചാരിറ്റബിള്‍ സര്‍വീസ് എന്നിവയെല്ലാം ദമ്പതികള്‍ക്ക് ആവശ്യമാണെന്നും അത് വിവാഹജീവിതത്തെ ശക്തിപ്പെടുത്തുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
പരിശുദ്ധ സിംഹാസനത്തിന്റെ പ്രധാനപ്പെട്ട മൂന്ന് കോടതികളിലൊന്നാണ് റോമന്‍ റോട്ട. വിവാഹത്തിന്റെ സാധുത പരിശോധിക്കുന്നതു പോലെയുള്ള കേസുകളാണ് ഇവിടെ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.