ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്

0

മുതലക്കോടം: സെന്റ് ജോര്‍ജ് ഫൊറോന ഇടവകദേവാലയം പ്രാര്‍ത്ഥനാപൂര്‍വ്വം സന്തോഷത്തോടെ അണിഞ്ഞൊരുങ്ങുന്നു. ഇരട്ടസഹോദരങ്ങളായി ജനിച്ചുകളിച്ചുവളര്‍ന്നവര്‍ ഒരുമിച്ചു വൈദികപട്ടം സ്വീകരിക്കുന്നതിന്റെ സന്തോഷമാണ് അത്.

മഠത്തിക്കണ്ടത്തില്‍ ജോസ് പൗളി ദമ്പതികളുടെ മക്കളായ ടോമും ജോര്‍ജുമാണ് അപൂര്‍വ്വമായ ഈ ഭാഗ്യത്തിന് ഉടമകളായിരിക്കുന്നവര്‍. എംഎസ്‌ജെ മിഷനറി സഭയ്ക്ക് വേണ്ടിയാണ് ഇരുവരും വൈദികപ്പട്ടം സ്വീകരിക്കുന്നത്. ജനുവരി മൂന്നിന് രാവിലെ 9.15 നാണ് വൈദികാഭിഷേകച്ചടങ്ങുകള്‍.

കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിന്നാണ് ഇരുവരും വൈദികപ്പട്ടം സ്വീകരിക്കുന്നത്.