അവധിക്കാലമായി, ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

0

വേനലവധി ആരംഭിച്ചു കഴിഞ്ഞു. മുൻവർഷങ്ങളിൽ നിന്നും  വ്യത്യസ്തമായി പരീക്ഷ   ചൂടിനേയും കവച്ചു വെക്കുന്ന  ഉഷ്ണമാണ്  നമ്മുടെ സംസ്ഥാനത്തു അനുഭവപ്പെടുന്നത് . അടിച്ചുപൊളിയുടെയും ആഘോഷങ്ങളുടെയും ഈ നാളുകളിൽ കൂട്ടുകാർ ആരോഗ്യ സംരക്ഷണത്തിൽ പ്രതേകമായ ശ്രദ്ധ വെക്കണം.

ചില നിർദ്ദേശങ്ങൾ പങ്കുവെക്കാം. ചൂട് കൂടുതൽ അനുഭവപ്പെടുന്ന പകൽ 11 മണിമുതൽ 3 മണിവരെയുള്ള സമയത്തു പുറത്തേക്കുള്ള യാത്രകളും , കറക്കങ്ങളും പരമാവധി കുറക്കാൻ ശ്രമിക്കണം .  കൂടുതൽ സമയം ടിവി കണ്ടും വീഡിയോ , കമ്പ്യൂട്ടർ ,മൊബൈൽ ഗെയിം കളിച്ചും കളയാതെ അക്ഷരങ്ങളോടും പുസ്തകങ്ങളോടും ചങ്ങാത്തം കൂടാൻ ശ്രമിച്ചു നോക്കൂ .

വെയിലാറിയ വൈകുന്നേരങ്ങളിൽ വായനശാലയിലേക്ക് പോകാം. അവിടെ ധാരാളം പുസ്lതകങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. കഥയായി  കവിതയായി ചിത്ര കഥകളായി അറിവിന്റെയും ആനന്ദത്തിന്റെയും വിശാലലോകം പകർന്നു നൽകുന്ന അക്ഷയ ഖനികളാണ് വായനശാലകൾ എന്ന കാര്യം മറക്കല്ലേ. 

ധാരാളം വെള്ളം കുടിക്കണം എന്ന കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും അതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്‌. പരമാവധി തിളപ്പിച്ചാറ്റിയ  ശുദ്ധജലം മാത്രം  കുടിക്കുക. , ചായ, കാപ്പി  എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

ചൂട് കൂടുമ്പോൾ തണുത്ത വെള്ളം  കുടിക്കാനുള്ള  താല്പര്യം സ്വാഭിവികമാണ് എന്നാൽ അത് തൊണ്ട വേദന പോലുള്ള  പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യം മറക്കരുതേ. അതുപോലെ തന്നെ വിവിധ നിറങ്ങളിൽ, പേരുകളിൽ ലഭിക്കുന്ന   ശീതള പാനീയങ്ങൾ o ആരോഗ്യത്തിനു ഗുണകരമല്ല എന്ന കാര്യവും ഓർക്കുക.

വസ്ത്ര ധാരണത്തിലും പ്രതേക ശ്രദ്ധ വേണം.   അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.ജീൻസ് പോലുള്ള ചെത്തു വസ്ത്രങ്ങൾക്കു കുറച്ചു ദിവസത്തേക്ക് വിട. മുതർന്നവരും , മാധ്യമങ്ങളുമൊക്കെ നമ്മുടെ നന്മയെ കരുതി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. അങ്ങനെ അവധികാലം ശ്രദ്ധയോടെ , കരുതലോടെ നമുക്ക് ചിലവഴിക്കാം.

സെമിച്ചൻ ജോസഫ് (MSW, MPhil, PhD Research Scholar in School Counseling.)