ദൈവത്തിന്റെ വ്യത്യസ്ത മുഖങ്ങൾ…

0


ഒരിക്കൽ ഒരു ആശ്രമത്തിലേക്ക് ചെന്നു. എഴുതുക എന്നതായിരുന്നു ഉദ്ദേശം, കാരണം മനസ്സ് ശാന്തമാകുന്നിടത്ത് ആശയങ്ങൾ പുഷ്പിക്കുമല്ലോ? 

ഒന്നാം ദിവസം വളരെ കൗതുകത്തോടെ ഞാൻ ആശ്രമ ജീവിതം നോക്കി കണ്ടു. പ്രഭാതത്തിൽ പ്രാർത്ഥനാ ജപങ്ങളുടെ ആരവത്താൽ സുര്യ രശ്മികളെ സ്വാഗതം ചെയ്യുന്നു. സായാഹ്നത്തിൽ ശാന്തമായ മനസ്സുമായി നന്ദി നിറഞ്ഞ മനസ്സോടെ ഈശ്വര സമക്ഷം സ്വയം സമർപ്പിക്കുന്നു. ഒരോ ദിവസവും പ്രാർത്ഥനയിൽ തുടങ്ങി പ്രാർത്ഥനയിൽ അവസാനിക്കുന്നു.

അവിടെ വി.ആഗസ്തിനോസിന്റെ വാക്കുകൾ ഞാൻ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്തു.’ ഞാൻ ദൈവത്തിൽ നിന്ന് വരുന്നു. അവിടുത്തോട് വലയം പ്രാപിക്കും വരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും’…

ഒരോ ദിവസത്തെയും ദൈവവുമായി ബന്ധിപ്പിക്കുമ്പോൾ അവിടെ ശാന്തതയുടെ കുളിർ തെന്നൽ വർഷിക്കുവാൻ തുടങ്ങും. ആരോ ഒരാൾ എപ്പോഴും കൂടെ ഉണ്ടെന്ന തോന്നൽ അതു പേരെ ധൈര്യമായി മുൻപോട് നടക്കുവാൻ. ആരോ ഒരാൾ എല്ലാം കാണുന്നുണ്ടെന്ന ബോധ്യം അതു പേരെ പ്രവൃത്തികൾ നന്മയുള്ളവയായി മാറുവാൻ…. ആരോ ഒരാൾ ഇരുട്ടിൽ കത്തിച്ച ദീപവുമായി കുട്ടിരിപ്പുണ്ടെന്ന ബോധ്യം. അതു പേരെ സുഖമായി ഉറങ്ങുവാൻ…

അന്നത്തെ ആശ്രമ ജീവിതം എന്നിൽ നിറച്ച ബോധ്യങ്ങൾ ഇവയായിരുന്നു. എങ്കിലും ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു.  അവിടെ ഏകദേശം ഗുരു ഉൾപ്പെടെ അഞ്ച് അന്തേവാസികൾ ഉണ്ട്. എന്നെ ഏറെ വിസ്മയിച്ച സംഗതി ഇതാണ് ഈ അഞ്ച് പേർക്കും വീ പരിത ജീവിതചര്യകളാണ്.

ഒരാൾ രാവിലെ ഭാണ്ഡകെട്ടുമായി  എവിടെകയൊക്കെയോ യാത്ര ചെയ്യുന്നു. വൈകുന്നേരം തിരിച്ചെത്തുന്നു. ഒരാൾ എപ്പോഴും മൃഗപരിപാലനത്തിൽ മുഴുകുന്നു. പശുക്കർക്ക് തീറ്റ നൽകുന്നു. അവയെ പരിപാലിക്കുന്നു. മറ്റൊരാൾ എപ്പോഴും പ്രാർത്ഥനയിലാണ്. പുറം ലോകവുമായി ശേഷം ബന്ധമില്ലാതെ ജീവിക്കുന്ന ഒരാൾ. നാലാമൻ ആളുകൾക്ക് ഉപദേശം നൽകുന്നു. രാവിലെ മുതൽ ഭവനത്തിൽ തളർന്നു വന്ന് ആശ്വാസത്തിനായി കേഴുന്നവർക്ക് അയാൾ ഉപദേശം നൽകുന്നു. പിന്നെ ഗുരു ആത്മീയ വചനങ്ങളാൽ മുഖത്ത് മായാത്ത പുഞ്ചിരി സൂക്ഷിക്കുന്ന ഒരു ആത്മീയ മനുഷ്യൻ. 

ആശ്രമത്തിലെ അവസാന ദിവസം ഞാൻ ആ ഗുരുവിനോട് ചോദിച്ചു. നിങ്ങൾ രാവിലെ ഒരേപോലെ ഒരുമിച്ച് പ്രാർത്ഥിക്കുന്നു.. വൈകുന്നേരവും അതേപോലെ തന്നെ! എങ്കിലും എനിക്ക് ഒരു സംശയം നിങ്ങൾ എന്തേ വ്യത്യസ്തരായി പെരുമാറുന്നു. നിങ്ങളിൽ ഒരു യോജിപ്പ് എനിക്ക് കാണാൻ കഴിയുന്നില്ല. മുഖത്തെ പുഞ്ചിരി മായാതെ ഗുരു ഒരോ ശിഷ്യനെയും ചൂണ്ടി എന്നോട് പറഞ്ഞു.

ദാ അവൻ സദാ പ്രാർത്ഥിക്കുന്നു. അവന് പ്രാർത്ഥനയിൽ ദൈവത്തെ കാണുവാൻ കഴിയുന്നു. അവിടെ അവൻ സന്തോഷിക്കുന്നു. ദാ അവൻ സദാ മൃഗപരിപാലനത്തിലാണ്. അവന് പ്രകൃതിയിൽ ദൈവത്തെ കാണുന്നു. അതിൽ അവൻ സന്തോഷിക്കുന്നു … ദാ ഇവൻ യാത്രയക്കായ പാണ്ട കെട്ടുമായി പോകുന്നു. ഇവൻ മറ്റുള്ളവരിൽ ദൈവത്തെ കാണുവാൻ ശ്രമിക്കുന്നു. അതിൽ ഇവൻ സന്തോഷിക്കുന്നു. ദോ അവൻ ഉപദേശങ്ങൾ നൽകുന്നു. അവന്റെ ഉപദേശങ്ങളിലും സൂക്തങ്ങളിലും അവൻ ദൈവത്തെ കാണുന്നു. അവനും സന്തോഷവനാണ്. വ്യത്യസ്തതയിൽ മാത്രമേ ദൈവത്തെ നാം കണ്ടെത്തുകയുള്ളു. 

ഗുരുവിന്റെ വാക്കുകൾ ഹൃദയത്തിൽ പുതിയ ദർശനം തന്നതു പോലെ… മുമ്പെങ്ങോ ആരോ എഴുതിയ ആ രണ്ട് വരികൾ ഓർമ്മയിൽ വീണ്ടും പുനർജനിച്ചു. ചിലർക്ക് ദൈവത്തിന്റെ മുഖം പ്രാർത്ഥനയിൽ കാണുന്നതാണ് ഇഷ്ടം… മറ്റു ചിലർക്ക് അത് പ്രവൃത്തിയിലും… 

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ