വിശുദ്ധരാകണമെങ്കില്‍ വൈദികനാകണമെന്നോ പ്രായമേറെയാകണമെന്നോ നിര്‍ബന്ധമില്ല. ഏതൊരാള്‍ക്കും വിശുദ്ധ ജീവിതം നയിച്ചാല്‍ വിശുദ്ധരായിത്തീരാം. കത്തോലിക്കാസഭയിലെ തന്നെ ഡൊമിനിക് സാവിയോയെ പോലെയുള്ള വിശുദ്ധര്‍ അത് നമുക്ക് തെളിയിച്ചുതന്നിട്ടുണ്ട്. അതുപോലൈാരു വ്യക്തിത്വമാണ് കാര്‍ലോ അക്കുറ്റിസ് എന്ന പതിനഞ്ചുകാരന്.
1991 മെയ് 3ന് ഇറ്റലിയിലെ മിലാനിലായിരുന്നു കാര്‍ലോയുടെ ജനനം. പതിനഞ്ചാം വയസില്‍ ലൂക്കിമിയ രോഗബാധിതനായി 2006 ഒക്ടോബര്‍ 12 ന് ആയിരുന്നു മരണം. പരിമിതമായ ജീവിതകാലം. പ്ക്ഷേ ഒരു മനുഷ്യായുസുകൊണ്ട് ്സ്വന്തമാക്കാവുന്ന വിശുദ്ധി മുഴുവന്‍ അവന് സ്വന്തമാക്കി. ആദ്യകുര്‍ബാന സ്വീകരിച്ച ദിവസം മുതല്‍ മരിക്കുന്ന ദിവസം വരെ ഒരുദിവസം പോലും അവന് വിശുദ്ധ കുര്‍ബാനയും വിശുദ്ധ കുര്‍ബാന സ്വീകരണവും മുടക്കിയിരുന്നില്ല. ആഴ്ചതോറും കാര്‍ലോ കുമ്പസാരിക്കുകയും ചെയ്തിരുന്നു. ഈശോയോട് അടുത്തായിരിക്കുക. അതായിരുന്നു തന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നായിരുന്നു കാര്‍ലോ അഭിപ്രായപ്പെട്ടിരുന്നത്.
സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെയാത്രയുടെ ഹൈവേ ആയിട്ടാണ് ദിവ്യകാരുണ്യത്തെ കാര്‍ലോ കരുതിയിരുന്നത്. നിരന്തരമായി കൊന്ത ചൊല്ലാനും കാര്‍ലോ സമയം കണ്ടെത്തിയിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, ഫാത്തിമാദര്‍ശനം ലഭിച്ച കുട്ടികളായിരുന്ന വിശുദ്ധ ഫ്രാന്‍സിസ്ക്കോ, വിശുദ്ധ ജസീന്ത, വിശുദ്ധ ഡൊമിനിക് സാവിയോ, വിശുദ്ധ ലൂജി ഗോണ്‍സാഗ, വിശുദ്ധ ടാര്‍സിസിയോ, വിശുദ്ധ ബെര്‍ണാഡറ്റെ എന്നിവരോടായിരുന്നു കാര്‍ലോയ്ക്ക് ഏറെ ഇഷ്ടം. ഇത്രയും വായിച്ചപ്പോള്‍ ഒരുപക്ഷേ കരുതിക്കാണും, കാര്‍ലോ എല്ലാ സമയവും പ്രാര്്ത്ഥനയില് മാത്രമാണ് സമയം ചെലവഴിച്ചതെന്നും അവന് മറ്റ് സാമൂഹ്യജീവിതം ഉണ്ടായിരുന്നില്ല എന്നും. തെറ്റായ വിചാരമാണത്.
ഒരു കമ്പ്യൂട്ടര്‍ ജീനിയസ് ആയിരുന്നുകാര്ലോ. ദിവ്യകാരുണ്യാത്ഭുതങ്ങളെക്കുറിച്ചുള്ള് ഒരു വെബ്സൈറ്റിന് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് രൂപം നല്കാന് പോലും് കാര്‍ലോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 136 ദിവ്യകാരുണ്യാത്ഭുതങ്ങളാണ് ലോകത്തിന്റെവിവിധഭാഗങ്ങളില് ഇതിനകം നടന്നിരിക്കുന്നതെന്നും അവയെയാണ് സഭ അംഗീകരിച്ചിട്ടുള്ളതെന്നും കാര്‍ലോ മനസ്സിലാക്കിയിരുന്നു സിനിമ കാണാനും കോമിക് ബുക്കുകള്‍ വായിക്കാനും ഇഷ്ടമായിരുന്നു. എഡിറ്റിംങ് ആയിരുന്നു മറ്റൊരു ഇ്ഷ്ട വിനോദം. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കാര്‍ലോ ഒരു ജീനിയസ് ആയിരുന്നു എന്നാണ് അവനെക്കാള്‍ മുതിര്‍ന്നവര്‍ അഭിപ്രായപ്പെട്ടത്.
ലുക്കീമിയയുടെ വേദന സഹിക്കുമ്പോള്‍ കാര്‍ലോ കരയുകയോ ദൈവത്തോട് പരാതിപ്പെടുകയോ ചെയ്തിരുന്നില്ല എന്നതാണ് മറ്റൊരു അത്ഭുതം. എന്നെക്കാള്‍ വേദന അനുഭവിക്കുന്നവര്‍ ഈലോകത്തിലുണ്ട് എന്നതായിരുന്നു കാര്‍ലോയുടെ വിശദീകരണം. ഞാന്‍ മരിക്കുന്നതില്‍ സന്തോഷിക്കുന്നു. ഒരു നിമിഷമെങ്കിലും ദൈവത്തിന് ഇഷ്ടമില്ലാത്ത പ്രവൃത്തികള്‍ ചെയ്ത് ജീവിച്ചിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതായിരുന്നു മരണത്തിന് മുമ്പുള്ള കാര്‍ലോ.യുടെ വാക്കുകള്‍.
2006 ഒക്ടോബര്‍ 12 രാവിലെ 6.45ന് ആയിരുന്നു കാര്‍ലോയുടെ മരണം. കാര്‍ലോയുടെ നാമകരണനടപടികള്‍ക്ക് 2013 മെയ് 13 ന് തുടക്കം കുറിച്ചു. ദൈവദാസ പദവി അതോടെ കാര്ലോയക്ക് ലഭിച്ചു. 2018 ജൂലൈ അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ലോയെ ധന്യപദവിയിലേക്കുയര്‍ത്തി. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ മധ്യസ്ഥനായി കാര്‍ലോയെ സമീപഭാവിയില്‍ കത്തോലിക്കാസഭ വണങ്ങുമെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട് ആധുനികവിവര സാങ്കേതികവിദ്യകള്‍ ദൈവമഹത്വത്തിനായി വിനിയോഗിക്കാമെന്നാണ് കാര്‍ലോയുടെ ജീവിതം നമ്മോട് പറയുന്നത്.
ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുമ്പോള്‍ അത് വഴിതെറ്റിക്കുമെന്ന് കരുതുന്നവരും അവയെ തെറ്റായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നവരും കാര്‍ലോയുടെ ജീവിതം മനസ്സിലാക്കിയിരുന്നുവെങ്കില്‍…