ഊക്കനച്ചന്റെ ധന്യപദവി പ്രഖ്യാപനം നടന്നു

0

ചൊവ്വന്നൂര്‍: ചാരിറ്റി സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ ഫാ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്റെ ധന്യപദവി പ്രഖ്യാപനം സെന്റ് തോമസ് പള്ളിയില്‍ നടന്നു. ഊക്കനച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രി തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് വായിച്ചു. നാമകരണ പരിപാടികളുടെ സംക്ഷിപ്ത വിവരണം റവ. ഡോ. പോള്‍ പുളിക്കന്‍ നിര്‍വഹിച്ചു.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൃതജ്ഞതാബലിക്കു മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ബിഷപ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍, റവ. ഡോ. പോള്‍ പുളിക്കന്‍, ഫാ. ജോയ് അടമ്പുകുളം, ഫാ. അനീഷ് നെല്ലിക്കല്‍, ഫാ. ടൈസണ്‍ മണ്ടുംപാല എന്നിവര്‍ സഹകാര്‍മികരായിരുന്നു

. മാര്‍ ടോണി നീലങ്കാവില്‍ അനുസ്മരണസന്ദേശം നല്‍കി.  കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ മദര്‍ ലുസീന സ്വാഗതവും പള്ളി വികാരി ഫാ. അനീഷ് നെല്ലിക്കല്‍ നന്ദിയും പറഞ്ഞു.