പ്രതിവര്‍ഷം 35 ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി രാജിവച്ചിട്ട് വൈദികനായി തീര്‍ന്ന മലയാളിയോ? അതെ,ക്രിസ്തുവിനെ പ്രതി മറ്റുള്ളതെല്ലാം ഉച്ഛിഷ്ടം പോലെ കണക്കാക്കി വൈദികനായ വ്യക്തിയാണ് ഫാ. കെന്‍സി ജോസഫ്.
2007 ല്‍ ആണ് കെന്‍സിയുടെ ജീവിതത്തിലേക്ക് ദൈവം ഇത്തരമൊരു വിളി നല്‍കിയത്. ആ വിളി കേട്ട് ഈശോസഭയില്‍ ചേര്‍ന്നപ്പോള്‍ മാതാപിതാക്കളും അതിന് പ്രോത്സാഹനം നല്കി. കുവെറ്റിലെ ഫ്രഞ്ച് കമ്പനിയില്‍ ഫിനാന്‍സ് മാനേജരായിരുന്നു കെന്‍സിയുടെ പിതാവ് തങ്കച്ചന്. അതുകൊണ്ട് ജനിച്ചതും പ്ലസ് ടൂ വരെ പഠിച്ചതും അവിടെയായിരുന്നു.
അന്ന് വൈദികജീവിതത്തോട് ആകര്ഷണംതോന്നിയിരുന്നുവെങ്കിലും ആ വഴിയെ പോയില്ലെന്ന് മാത്രം. പക്ഷേ തന്റെ വഴി അതുതന്നെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഇ്ംഗ്ലണ്ടിലെ ബാങ്കിങ് സ്ഥാപനത്തില്‍ നി്ന്ന് ജോലി രാജിവച്ച് ഈശോസഭയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 ന് വെസ്റ്റ്മിന്സ്്റ്റര് ബിഷപ് ഡോ നിക്കോളാസില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച ഫാ. കെന്‍സി പിന്നീട് നാട്ടിലെത്തി ഇടവകദേവാലയമായ പാലാരിവട്ടം സെന്റ് മാര്ട്ടിന് ഡി പോറസ് ദൈവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
സ്പെയ്നിലെ സെന്റ് സെബാസ്റ്റ്യന്‍ രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായി അഭിഷിക്തനായ ഫാ. ജുവാന്‍ പാബ്ലോയുടേതാണ് ദൈവവിളിയുടെ മറ്റൊരു കഥ.
നിരീശ്വരവാദിയായ ഒരു സുഹൃത്ത് ഒരിക്കല്‍ ജുവാനോട് ചോദിച്ചു നീ എന്തുകൊണ്ടാണ് ക്രിസ്ത്യാനിയായിരിക്കുന്നത്? ആ ചോദ്യം കേള്‍ക്കുന്നതുവരെ അതിനെക്കുറിച്ച് ജുവാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ആ ചോദ്യം ജുവാന്റെ ജീവിതത്തില്‍ വളരെ നിര്‍ണ്ണായകമായി. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനായുള്ള ശ്രമങ്ങള്‍ ജുവാനെ കൊണ്ടെചെന്നെത്തിച്ചത് സെമിനാരിയിലായിരുന്നു. അങ്ങനെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഇന്‍ഡ്സ്ട്രിയില്‍ എന്‍ജിനീയറായിരുന്ന ജുവാന്‍ ഫാ ജൂവാന്‍ ആയി. 35 വയസേയുള്ളൂ ഇദ്ദേഹത്തിന്.
നാലു തവണ പ്രഫഷനല്‍ ഫുട്ബോളില്‍ ദേശീയ ചാമ്പ്യനായിരുന്നു റീത്താ ക്ലെയര്‍. ചെറുപ്പംമുതല്ക്കേ കത്തോലിക്കാസ്കൂളുകളിലായിരുന്നു പഠിച്ചത് എന്നതുമാത്രമായിരുന്നു റീത്തായുടെ വിശ്വാസപരമായ അടുപ്പം.പക്ഷേ ഒരു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ കേട്ട വചനപ്രസംഗം റീത്തായുടെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടു. അതിന് ഉറപ്പുകിട്ടാനായി ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുത്തു. അതോടെ എത്തിച്ചേരേണ്ട ലക്്ഷത്തെക്കുറിച്ച് തീരുമാനമായി. ഫ്രാന്‍സിസ്ക്കന്‍ കന്യാസ്ത്രീയാണ് ഇപ്പോള്‍ റീത്ത ക്ലെയര്‍.