ഒരിക്കല്‍ അവന് തനിയെ പ്രാർത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവന്‍െറ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന് ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? (ലൂക്കാ 9 : 18)
1, ഞാൻ ആരാണെന്ന് ദൈവത്തിനു അറിയാം. എന്തായിരുന്നുവെന്നും എന്തായിത്തീരുമെന്നും അവന് മാത്രമാണ് അറിവുള്ളത്. ഇൗ വിഷയത്തിൽ ചർച്ച ഇല്ല.
2 ഞാൻ ആരാണെന്ന് എനിക്കറിയാം. അതുകൊണ്ടാണല്ലോ ഞാൻ എന്തൊക്കെയോ ആണെന്ന് വരുത്തിത്തീർക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഇന്നലെകളെ ഞാൻ സൗകര്യപൂർവ്വം മറന്നുകളയുന്നു. നാളെയെക്കുറിച്ചുള്ള വ്യാകുലവും എനിക്കില്ല. ഇന്നിനെക്കുറിച്ച് മാത്രമാണ് ഞാൻ ഉത്കണ്ഠപ്പെടുന്നത്. എന്റെ കാര്യം ഹാ കഷ്ടം!
3 ഞാൻ ആരാണെന്ന് നിനക്കറിയാമോ? നിനക്ക് ഞാൻ ധനികനും സന്തോഷവാനും അറിവുള്ളവനും ആരോഗ്യവാനും ആകാം. ചിലപ്പോൾ നല്ലൊരു മാതൃകയും വിശുദ്ധനുമാകാം. പക്ഷേ, നിന്റെ മുമ്പിൽ ഞാൻ ക്രിസ്തുവാകാത്തിടത്തോളം ഞാനൊരു പരാജയമാണ്. ക്രിസ്തുവിനടുത്ത സ്നേഹവും ക്ഷമയും കരുണയും കരുതലും എന്നിൽനിന്ന് നീ ഇതുവരെ അനുഭവിച്ചിട്ടില്ല എങ്കിൽ ഞാനൊരു തോൽവിയാണ്.
️Fr Peter Gilligan