ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ( ലൂക്ക: 38)
ദൈവത്തിന്റെ വാക്ക് നിറവേറാന്‍ വേണ്ടി ജീവിതം വിട്ടുകൊടുക്കാന്‍ ആര്‍ക്ക് കഴിയും? ചിലര്‍ക്കൊക്കെ കഴിയും, മറിയത്തെപോലെ.. പക്ഷേ അങ്ങനെയൊരു തീരുമാനം അത്രമേല്‍ വേദനയേറിയ തീരുമാനമാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും സാധിക്കാത്തതും.
കാരണം നമുക്കെല്ലാം നമ്മുടേതായ ഇഷ്ടങ്ങളുണ്ട്. മുട്ടയിട്ട് അടയിരിക്കുന്ന പക്ഷികളെപോലെ സ്വന്തം ഇഷ്ടങ്ങള്‍ക്കും മോഹങ്ങള്‍ക്കും മീതെയാണ് നാം പലപ്പോഴും. അതില്‍ നിന്ന് മാറിയിരിക്കുന്നത് വൈഷമ്യമേറിയ കാര്യമാണ്. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയവര്‍ വളരെ കുറവാണ്.
പക്ഷേ അത്ഭുതങ്ങള്‍ സംഭവിക്കുന്നത് എപ്പോഴും ആ വാക്ക് നിറവേറാന്‍ വേണ്ടി സ്വന്തം ജീവിതം തീറെഴുതി കൊടുക്കുമ്പോഴാണ്. മറിയം ഒരിക്കലും അവിടെ തന്റെ ഹിതം നോക്കിയില്ല, സ്വന്തം ഹിതം നോക്കാത്തവനോട് ദൈവത്തിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് മറിയം ഏറെ വേദനകളിലൂടെ കടന്നുപോയി. ഈശോ ചുമന്ന കുരിശ് അതിനും എത്രയോ മുമ്പ് ആത്മീയമായി അവള് ചുമന്നുകഴിഞ്ഞിട്ടുണ്ടാവണം.
ദൈവമേ നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെയെന്ന് നൂറുശതമാനം ആത്മാര്‍ത്ഥയോടെ പറയാന്‍ കഴിയുന്നില്ല എനിക്ക്. എങ്കിലും അങ്ങനെ പറയാന്‍ ആഗ്രഹമുണ്ട്, പരാജയപ്പെട്ടുപോയ ശ്രമങ്ങളുടെ പട്ടികയിലേക്ക ഒന്നുകൂടി എന്ന് അതിനെ ചേര്‍ക്കാന്‍ കഴിയുമോയെന്ന് അറിയില്ല. എങ്കിലും…
മംഗളവാര്‍ത്തയുടെ തിരുനാള്‍ മംഗളങ്ങളോടെ
സസ്നേഹം
വിഎന്‍