വേള്‍ഡ് യൂത്ത് ഡേയെക്കുറിച്ച് ചില കാര്യങ്ങള്‍

0


പതിനഞ്ചാമത് ലോക യുവജന ദിനം ഇന്ന് പനാമയില്‍ ആരംഭിക്കും. സെന്‍ട്രല്‍ അമേരിക്ക ആദ്യമായിട്ടാണ് ഈ സംഗമത്തിന് ആതിഥേയത്വം അരുളുന്നത്. 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്. ആദ്യ ലോകയുവജനസംഗമം 1987 ല്‍ അര്‍ജന്റീനയിലെ ബ്യൂണെസ് അയേഴ്‌സിലാണ് നടന്നത്.

നാലു മില്യന്‍ ആളുകള്‍ മാത്രമുള്ള ചെറിയൊരു രാജ്യമാണ് പനാമ. രാജ്യത്തിലെ 85 ശതമാനവും കത്തോലിക്കരാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് സംഗമത്തിന്റെ പ്രധാന ആകര്‍ഷണം. അദ്ദേഹം നാളെ ഇവിടെയെത്തും.

ലൂക്കായുടെ സുവിശേഷത്തിലെ 1:38 വാക്യമാണ് സംഗമത്തിന്റെ ആദര്‍ശവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.