എനിക്ക് തോന്നുന്നത് എഴുത്ത് മറ്റെല്ലാ കലാരൂപങ്ങളെക്കാളും ഉയര്‍ന്നുനില്‍ക്കുന്നതും വ്യത്യസ്തവുമാണെന്നാണ്. കാരണം പാട്ടിന്റെ വാസനയുണ്ടെങ്കില്‍ അതിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനമുണ്ട്. ഡാന്‍സ് പഠിക്കാനും സ്കൂളുകളും ഗുരുക്കന്മാരുമുണ്ട്. കഥകളി, കുച്ചുപുഡി, മോഹിനിയാട്ടം, എല്ലാറ്റിനും പരിശീലനങ്ങളുണ്ട്. നിങ്ങള്‍ക്ക് ഒരു സംവിധായകനാകണോ.. അഭിനേതാവാകണോ എല്ലാറ്റിനും ഇപ്പോള്‍ വിശാലമായ സാധ്യതകളുണ്ട്. പക്ഷേ എന്റെ പരിമിതമായ അറിവില്‍ വരൂ നിങ്ങളെ എഴുത്തുകാരാക്കാം എന്ന രീതില്‍ എഴുത്ത് പഠിപ്പിക്കുന്ന സംഭവങ്ങളൊന്നുമില്ല എന്നാണ്. പിന്നെയെന്തിനാണ് എഴുത്തുമായി ബന്ധപ്പെട്ട ശില്പശാലകളും ചര്‍ച്ചകളും എന്നൊക്കെ ചോദിച്ചാല്‍ അത് എഴുത്തിനെ ഉണര്‍ത്താനുള്ള ഒരു വേദിയാണ്. അനുഭവങ്ങള്‍ കേള്‍ക്കാനുള്ള അവസരമാണ്. എഴുത്തിനെ സ്നനേഹിക്കാനുള്ള , എഴുതാന്‍ കഴിയുമെന്ന് തിരിച്ചറിവു കിട്ടുന്ന വേളകളാണ്.അടഞ്ഞുകിടക്കുന്ന ഒരു ജനാല തുറന്നിടുമ്പോള്‍ മുറിയിലേക്ക് കടന്നുവരുന്ന സൂര്യവെളിച്ചം പോലെയാണ്. അപ്രകാരം വെളിച്ചം കിട്ടുന്ന നമുക്ക് വെളിച്ചം കിട്ടാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇത്തരംവേദികളൊക്കെ. ചിലപ്പോള്‍ ഒരാള്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നതായിരിക്കും..
നമ്മള് എവിടെ ജോലി ചെയ്യുന്നു, ആ സ്ഥാപനത്തിന്റെ സ്വഭാവമെന്ത്, എന്ത് എഴുതുന്നു എന്നതെല്ലാം നമ്മുടെ എഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നമ്മുടെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത്,നമ്മുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത് എല്ലാം അങ്ങനെയാണ്. അടിസ്ഥാനപരമായി ചിലതൊക്കെ നമ്മുടെ എഴുത്തില്‍ ഉണ്ടാവുമെങ്കിലും അ#ിനെ പരിപോഷിപ്പിക്കുന്നതും വഴിതുറക്കുന്നതും നമ്മള് എവിടെ എഴുതുന്നു എവിടെ എന്ത് എഴുതുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു സ്ഥാപനത്തില്‍ ശമ്പളം കൈപ്പറ്റിക്കൊണ്ട് അതിന്റെ പോളിസിക്ക് വിരുദ്ധമായി എഴുതാന്‍ നമുക്കാവില്ല. എഴുത്തിനെ കുറെക്കൂടി കാര്യഗൗരവത്തോടെയും ആത്മാര്‍ത്ഥതയോടെയും കാണണം. സമീപിക്കണം. കാരണം എഴുത്ത് എന്ന് പറയുന്നത് രേഖയാണ്. എഴുതപ്പെടുന്നതാണ്. കാലങ്ങളോളം നിലനില്‍ക്കന്നതാണ്. എഴുത്ത് നിലയ്ക്കും എന്നൊക്കെ പറയാറുണ്ടെങ്കിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും കമ്പ്യൂട്ടറിലുമൊക്കെ നാം എഴുതുന്നത് എഴുത്തു തന്നെയാണ് എന്നതാണ് വാസ്തവം. മഷിയോ പേനയോ ഒന്നും അതിന് ആവശ്യമില്ലെങ്കിലും എഴുത്ത് തന്നെയാണ് അവയെല്ലാം. ഞാന്‍ എഴുതിയത് എഴുതിയത് തന്നെ എന്ന് പണ്ടൊരു രാജാവ് പറഞ്ഞിട്ടില്ലേ. അതുപോലെ നാം എഴുതിയവ എഴുതിയവ തന്നെയാണ്. അതിന്റെ ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കുമുണ്ട്. സൂക്ഷിച്ചും ധ്യാനിച്ചും ഒക്കെ വേണം ഓരോന്ന് എഴുതാന്‍. കാരണം എഴുത്ത് ഒരു രേഖയാണ്. അടുത്തയിടെ ഫേസ്ബുക്കില്‍ കണ്ടു നാം പറയാത്ത കാര്യങ്ങളെ പോലും പറഞ്ഞരീതിയിലാക്കി മാറ്റാന്‍ കഴിയുന്ന സോഫ് റ്റ് വെയറുകള്‍ പുറത്തിറങ്ങിയിട്ടുളളതായി്. ചിലരുടെയൊക്കെ വിവാദ പരാമര്‍ശങ്ങള്‍ പറഞ്ഞതില്‍ നിന്ന് അടര്‍ത്തിമാറ്റിയും വേറെ രീതിയില്‍ മാറ്റം വരുത്തിയുമൊക്കെ നമ്മെ കേള്‍പ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങളെ പോലും മറ്റൊരു രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചില കാര്യങ്ങളെ വളച്ചൊടിച്ച് എഴുതാനും സാധിക്കും. അത് റിപ്പോര്‍ട്ടിംങ് മേഖലയിലെ കാര്യമാണ്. അടര്‍ത്തിയെടുത്ത പറയാത്തത് പറഞ്ഞു എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍. ഞാന്‍ അത്തരമൊരു എഴുത്തിനെക്കുറിച്ചല്ല പറഞ്ഞത്.
എന്റെ എഴുത്തുകൊണ്ട് ഒരാള്‍ക്ക് പോലും തിന്മയുണ്ടാകരുത് അല്ലെങ്കില്‍ അയാളുടെ വഴി പിഴയ്ക്കരുത് എന്ന#് ഞാന്‍ എന്നും ആഗ്രഹിക്കാറുണ്ട്. എഴുത്തില്‍ ഇത്തിരിയൊക്കെ വെളിച്ചം മറ്റുള്ളവര്‍ക്ക് നല്‍കാനും നമുക്ക് കഴിയണം. കാരണം അതിനുള്ള സോഴ്സ് നമ്മുടെ കയ്യിലുണ്ട്. അത് നമ്മുടെ ഉത്തരാദിത്തമാണ്. ഒരാളുടെ ജീവിതത്തില്‍ ഇരുളുനിറയ്ക്കാനാണ് എളുപ്പം, വെളിച്ചം വിതറുന്നതിനെക്കാള്. പക്ഷേ എല്ലാവരുടെയും ജീവിതത്തില്‍ വെളിച്ചം നിറയ്ക്കാനൊന്നും നമുക്ക് കഴിയണമെന്നില്ല. എങ്കിലും സാധിക്കുന്നിടത്തോളം വെളിച്ചം.. ബൈബിളിലെ ആ വചനം എന്നെ എന്നും ഭീതിപ്പെടുത്തിയിട്ടുണ്ട്. ആര് മൂലം ആര്‍ക്ക് ഇടര്ച്ചയുണ്ടാകുന്നുവോ അവന് ദുരിതം. നമ്മുടെ എഴുത്തു മൂലം ആര്‍ക്കും വഴി തെറ്റരുത്. പണ്ട് മുകുന്ദന്റെയും കാക്കനാടന്റെയും മറ്റും കഥകള്‍ വായിച്ച് അസ്തിത്വദുഖം പേറി ജീവിച്ചിരുന്നതായി നമുക്കറിയാം. മുടി വളര്‍ത്തുന്നതല്ല അച്ഛാ മുടി വളരുന്നതാണെന്ന് പറഞ്ഞ്
ഓരോ എഴുത്തിലും ഓരോ ജീവിതമുണ്ട്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മളെപോലെ സാധാരണക്കാര്‍ക്ക് കൂട്ടിവായിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു ഡോക്ടറുടെയോ വൈദ്യരുടെയോ കുറിപ്പടിയിലും ആധാരമെഴുത്തിലും ഒക്കെ ഓരോ ജീവിതമുണ്ട്. ഓരോന്നും എഴുത്താണ്. അത് പങ്കുവയ്ക്കുന്ന ആശയങ്ങളോ പ്രതിഫലിപ്പിക്കുന്ന രീതികളോ ചിലപ്പോള്‍ വ്യത്യസ്തമായേക്കാം.
വിനായക് നിര്‍മ്മല്‍